ഞാൻ ഏതു വഴി തെരഞ്ഞെടുക്കണം?
ഇന്ന് ലോകത്ത് പലരും ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവരാണ്. എന്നാൽ അവരുടെ ഇടയിൽനിന്ന് ജീവിക്കുന്ന ദൈവമുണ്ടെന്ന് വെളിപെട്ടു കിട്ടിയവർക്ക് അനേകം മതങ്ങളിലുള്ള ദൈവങ്ങളിൽ നിന്ന് ഏത് ദൈവമാണ് സത്യദൈവം എന്ന സംശയം ഉദിക്കുന്നു. ഈ കൂട്ടത്തിൽ നിന്ന് യേശുക്രിസ്തു മാത്രമാണ് സത്യദൈവം എന്ന് വെളിപ്പെട്ട കിട്ടിയവർക്ക് അനേകം ക്രിസ്ത്യൻ കൂട്ടായ്മകളിൽ നിന്ന് ഏതാണ് സത്യകൂട്ടായ്മ എന്ന ചോദ്യം ഉൽഭവിക്കുന്നു.
ആരാണ് സത്യദൈവം? സ്വർഗ്ഗവും നരകവും ഉണ്ടോ? ഏത് കൂട്ടായ്മയിൽ പോകണം? കൂട്ടായ്മകളിൽ പാലിക്കപ്പെടേണ്ട അടിസ്ഥാന ഉപദേശങ്ങൾ ഏതൊക്കെ? ഞാൻ ഏതു തിരഞ്ഞെടുക്കണം? ഏതാണ് സത്യ വഴി? ഇത്തരം സംശയങ്ങൾ ഉള്ള വ്യക്തി ആണോ താങ്കൾ? എങ്കിൽ ഉത്തരം ലഭിക്കേണ്ട തിനായി ബൈബിൾ വായിക്കുക അതിനു മാത്രമേ സംശയങ്ങൾ തീർക്കുവാൻ കഴിയുകയുള്ളൂ!!!
ആരാണ് യഥാർത്ഥ വഴി കണ്ടെത്തുക?
ബൈബിൾ പറയുന്നു, നിങ്ങൾ എന്നെ അന്വേഷിക്കും: പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. യിരമ്യാവ് 29: 13ദൈവത്തെ യഥാർത്ഥമായി അന്വേഷിക്കുവാൻ ഇറങ്ങിയാൽ തീർച്ചയായും കണ്ടെത്തും. മാത്രമല്ല ബെരോവയിലെ ഉത്തമന്മാർ ആയ വിശ്വാസികളെ പോലെ വിവിധ ക്രിസ്ത്യൻ കൂട്ടായ്മകളിലെ ഉപദേശങ്ങൾ തിരുവെഴുത്തിൽ ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക. അപ്പോസ്തോല പ്രവർത്തികൾ 17: 11. വ്യാജ നോട്ടുകളെ തിരിച്ചറിഞ്ഞ് അവയെ ഉപേക്ഷിച്ച് യഥാർത്ഥ നോട്ടുകൾ ഉപയോഗിക്കുന്നതുപോലെ അന്ത്യകാലത്ത് വ്യാജ ക്രിസ്ത്യൻ കൂട്ടായ്മകളെയും ഉപദേശങ്ങളെയും തിരിച്ചറിഞ്ഞ് അവയെ തിരസ്കരിച് യഥാർത്ഥ വചനവും കൂട്ടായ്മകളും മാത്രം സ്വീകരിക്കുക. അതിനായി പൂർണ്ണ ഹൃദയത്തോടെ പ്രാർത്ഥിക്കുക. കർത്താവിനെ പൂർണതയോടെ സ്നേഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന ഏതു വ്യക്തിയും കർത്താവിനെയും തന്റെ വചനങ്ങളെയും കണ്ടെത്തുക തന്നെ ചെയ്യും." എന്റെ കൽപ്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവ് സ്നേഹിക്കുന്നു. ഞാനും അവനെ സ്നേഹിച്ചു എന്നെ തന്നെ വെളിപ്പെടുത്തും. യോഹന്നാൻ 14: 21"