വിശ്വാസ സ്നാനമോ ? പുള്ള മാമ്മോദിസായോ ? നെല്ലും പതിരും തിരിച്ചറിയുക

Help us to spread
ഇന്നു ആത്മീക മേഖലയിൽ ഏറ്റവും കൂടുതൽ എതിർപ്പ് നേരിടുന്ന കർത്താവിന്റെ കല്പനയാണ് വിശ്വസ്ത സ്നാനം . ഒരു പിതാവിന്റെ അന്ത്യ വാക്കുകൾ മക്കൾ എത്ര ബഹുമാനത്തോടെയാണ് വീക്ഷിക്കുന്നത്എന്നാൽ ദൈവമക്കൾ എന്ന് വിളിക്കപ്പെടുന്ന ഒരു പറ്റം വ്യക്തി ജീവിതങ്ങൾ നമ്മുടെ കർത്താവിന്റെ “അന്ത്യ കൽപ്പന “ആയ സ്നാനം അനുസരിക്കുന്നതിൽ ശ്രദ്ധ വയ്ക്കാതെ പരിശുദ്ധാത്മാവിനെ ദുഖിപ്പിച്ചു കൊണ്ടിരിക്കുന്നു. ദൈവത്തിന്റെ ആത്മാവിന്റെ സഹായത്താൽ നാം ഇതിനെപ്പറ്റി പഠിച്ചാൽ നെല്ലും പതിരും തിരിച്ചറിഞ്ഞു സത്യത്തിന്റെ പാതയിൽ എത്താൻ കഴിയും. പ്രസക്തമായ ഭാഗങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

സ്നാനം എന്താണ്?

1.യേശു കൃസ്തുവിന്റെ കല്പന

മത്തായി 28:19ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും
28:20 ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.

2.നീതി നിവർത്തിക്കലാണ്

മത്തായി 3:15 യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു.

3.ദൈവത്തിന്റെ ആലോചനയാണ്

ലൂക്കോസ് 7:30 “എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാൽ സ്നാനം ഏൽക്കാതെ ദൈവത്തിന്റെ ആലോചന തങ്ങൾക്കു വൃഥാവാക്കിക്കളഞ്ഞു-

4.മരണ അടക്ക പുനരുത്ഥാനമാണ്

റോമർ 6:3 അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
6:4 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.

5. ജീവന്റെ പുതൂക്കത്തിൽ നടക്കേണ്ടതിനാണ് .

റോമർ 6:4 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ

6 ദൈവ പ്രസാദം ലഭിക്കേണ്ടതിനാണ്

മത്തായി
3:16 യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നതു അവൻ കണ്ടു;
3:17 ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.

7 ദൈവത്തോട് നല്ല മനഃസാക്ഷിക്കുള്ള അപേക്ഷയാണ് .
1 പത്രൊസ് 3:21 അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.

സ്നാനം എന്തിനു ?

സ്നാനം ഒരു സംഘടനയിൽ ചേരുവനല്ല മറിച്ചു യേശുവിനോടു ചേരുവാൻ.ഗലാത്യർ 3:27 ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.

സ്നാനം ആര്ക്കു ??

വിശ്വസിക്കുന്നവർക്ക് 

മർക്കൊസ് 16:16 വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

ഒരു ഉദാഹരണം പറഞ്ഞാൽ
“പഠിക്കുകയും പരീക്ഷ എഴുതുകയും ചെയ്യുന്നവർ ജയിക്കും “ആദ്യം പഠിക്കണോ അതൊ പരീക്ഷ എഴുതണോ ?പരീക്ഷ കഴിഞ്ഞിട്ട് എന്നെകിലും പഠിച്ചാൽ മതിയോ ? പോരാ അതു പോലേ സ്നാന പെടേണ്ട വ്യകതി സ്നാനത്തിനു മുന്പായി യേശു വിനെ വിശ്വസിച്ചു ഏറ്റു പറയേണ്ടതുണ്ട്

റോമർ
10:9 യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
10:10 ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ് കൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.

പ്രവൃത്തികൾ 8:37 അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു.

ഇവിടുത്തെ സ്നാനവും പൂർണ ഹൃദയത്തോടെ വിശ്വസിച്ചല്ലേ നടന്നത്.അതിനാൽ വിശ്വസിച്ചതിന് ശേഷം ഉള്ള സ്നാനത്തിനു മാത്രമാണ് ബൈബിൾ അടിസ്ഥാനം ഉള്ളത് എന്ന് മനസ്സിലാക്കാം

ശിശു  സ്നാനം  ബൈബിളിൽ ഒരിടത്തും  പറഞ്ഞിട്ടില്ല ബൈബിൾ  പ്രകാരം   വിശ്വസിക്കാനുംശിശുവിന്  കഴിയുന്നില്ല  പകരം  തലതൊട്ടപ്പൻ  വിശ്വസിച്ചു  ഏറ്റു  പറയുന്നു  ശിശു  പാല്  കുടിക്കുന്നതിനു  പകരം  തല  തൊട്ടപ്പൻ  പാലു  കുടിച്ചാൽ  മതിയോ ??മനസമ്മത  സമയത്തു  വധുവിനെ  സ്വികരിക്കാൻ  തയ്യാറാണെന്ന്  വരന്  പകരം  തലതൊട്ടപ്പൻ  പറഞ്ഞാൽ  മതിയോ ?പോരാ  അതുപോലെ  മണവാളനായ കർത്താവിനോടു  ചേരുന്ന  സമയത്തു  സ്നാന  പെടുന്ന  ആൾ  തന്നെ  ഏറ്റു  പറയണം

 ഇനി ചിലർ  പറയുന്നു കുടംബമായി  സ്നാന മേറ്റുവെന്ന്  ബൈബിളിൽ  ഇല്ലേ  അപ്പോൾ  ശിശുവും  ഏറ്റു കാണും 

ഒരുദാഹരണം  പറഞ്ഞാൽ “കുടുംബമായി  അവർ വന്നു  വിവാഹത്തിൽ  പങ്കെടുത്തു  ഭക്ഷണം  കഴിച്ചു  പോയി" . ഈ  കുടുംബത്തിൽ  3മാസം  പ്രായമായ  ഒരു  കുഞ്ഞുണ്ടെൽ  അവനുംഭക്ഷണം  കഴിച്ചു  എന്നാണോ  അർഥം ?ഭക്ഷണം  കഴിക്കാൻ  പ്രായമായവർ  കഴിക്കുന്നതു പോലെ  വിശ്വസിക്കാൻ  പ്രായമായവർ  സ്നാനം  ഏൽക്കുന്നു പ്രവൃത്തികൾ 16:34 പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ടു അവർക്കു ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു. ഇവിടെ  വീടടക്കം  ആന്ദിച്ചു  എന്നതിനു  അർഥം അവിടുത്തെ  ശിശുകളും ആന്ദിച്ചു  എന്നാണോ?അവർക്കതു  മനസ്സിലാക്കാനോ  ആന്ദിക്കാനോ  കഴിവുണ്ടോ ??

സ്നാനം എങ്ങനെ ?

മാമോദിസ നടത്തുന്നവർ അവകാശപ്പെടുന്നത് അവർ “മാമോദിസ മുക്കുന്നുവെന്നാണ്" . മൂന്ന് മാസം മാത്രം പ്രായം ഉള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കുന്നത് വിഡ്ഢിത്തമാണെന്നു സാമാന്യ ബോധമുള്ളവർക്ക്‌ അറിയാം. ഈവിടെ മുക്കുകയെന്നെന്നു നുണ പറഞ്ഞു വെള്ളം മാത്രം തളിചുകൊണ്ട് കണ്ണടച്ച് ഇരുട്ടാക്കുന്ന ദുരാചാരത്തിൽ നിന്ന് സത്യ സഭ ഒഴിഞ്ഞു നിൽക്കേണ്ടത് ജീവ രക്ഷക്ക് അത്യാവശ്യമാന്നു.സ്നാനംയേശുവിനോടുകൂടിയള്ള മരണഅടക്കപുനരുത്ഥാനമാണ്(റോമർ 6:3 -4)മരിച്ച ഓരാളെ അടക്കാതെ തലയിൽ മാത്രം മണ്ണിട്ടാൽ മതിയാകുമോ ?പോരാ ! അപ്പോൾ സ്നാനപെടുന്നയാളുടെ തലയിൽവെള്ളംമാത്രംഒഴിച്ചാൽമതിയാകുമോ?അദ്ദേഹത്തെ പൂർണമായും അടക്കലിന് സമമായി വെള്ളത്തിൽ മുക്കി എടുക്കേണ്ടതില്ലേ ??

ധാരാളം വെള്ളം ഉള്ളിടത്താണ് സ്നാനം കഴിപ്പിക്കേണ്ടത്അപ്പോൾ മാത്രമാണ് യേശുവിനോടു കൂടെ മരിക്കുകയും അടക്കപെടുകയും ഉയർത്തെഴുനേൽക്കുകയും ചെയ്യുകയുള്ളൂ

ബൈബിളിലിൽമാതൃകയുണ്ട്‌ യേശു വാണു സകലത്തിലും മാതൃക.
മത്തായി 3:16 യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി;

പ്രവൃത്തികൾ
8:36 അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.
8:38 അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ
സ്നാനം കഴിപ്പിച്ചു;

യോഹന്നാൻ 3:23 യോഹന്നാനും ശലേമിന്നു അരികത്തു ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു.

ചിലർ  പറയുന്നു  ശിശു  സ്നാനത്തിനു  ശേഷം വീണ്ടും  ഒരു  സ്നാനം  എടുക്കുന്നത്  പൈശാചികമാണ് 

 
അങ്ങനെയെങ്കിൽ യോഹന്നാന്റെ  ശിഷ്യന്മാർ  രണ്ടാമത്  സ്നാനം   എടുത്തതോ ?
 
പ്രവൃത്തികൾ
19:3 എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ  അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു.
19:4 അതിന്നു പൗലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.
19:5 ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
 
യേശു വിന്റെ  മരണ പുനരുത്ഥാന  ശേഷം  പിതാവിന്റെയും പുത്രന്റെയും  പരിശുദ്ധാത്മാവിന്റെയും  നാമത്തിൽ  സ്നാനം  ഏൽക്കണമെന്നു  കൽപന  വന്നു (മത്തായി :28).യോഹന്നാന്റെ  സ്നാനം  ഇങ്ങ്നെയായിരുന്നില്ല  മാത്രമല്ല  യേശുവിനെ  വിശ്വസിച്ചും  അല്ലായിരുന്നു  എടുത്തിരുന്നത്  അതിനാൽ  വീണ്ടും  അവർ  വചനപ്രകാരം  സ്നാനമേറ്റു അതുപോലെ  ശിശു  സ്നാനം  ദൈവികമല്ല  അതിനാൽ  സത്യം  തിരിച്ചറിഞ്ഞവർ  യോഹന്നാന്റെ  ശിഷ്യന്മാരെ  പോലെ  വീണ്ടും  വചനപ്രകാരം  സ്നാനം  ഏൽക്കുന്നു .അതിനാൽ  അതു  പൈശാചികമല്ല  മറിച്ചു  ദൈവികമാണ്

ബൈബിളിൽ ആരെല്ലാമാണ് സ്നാനമെടുത്തത് ?

1 യേശു കൃസ്തു , പുരുഷാരം -ലൂക്കോസ്‌ 3 / 21
2 പത്രോസിന്റെ പ്രസംഗം കേട്ട 3000 പേർ -അപ്പോസ്തോല പ്രവൃത്തികൾ 2 / 41

3 ശിമോൻ -അപ്പോസ്തോലപ്രവർത്തികൾ 8 / 13
4 ഷണ്ഡൻ- അപ്പോസ്തോലപ്രവർത്തികൾ 8 / 38

5 .കൊർന്നേലിയോസും കുടുബവും- അപ്പോസ്തോല പ്രവൃത്തികൾ 10 / 48
6 .സ്ത്രീകളും പുരുഷന്മാരും- അപ്പോസ്തോല പ്രവൃത്തികൾ 8 / 12
7 .ലുദിയായും കുടുംബവും- അപ്പോസ്തോല പ്രവൃത്തികൾ 16 /15

8 കാരാഗൃഹ പ്രമാണിയും കുടുംബവും -അപ്പോസ്തോല പ്രവൃത്തികൾ 16 / 33
9 പൗലോസ് -അപ്പോസ്തോല പ്രവൃത്തികൾ9 / 18

മറ്റൊരാളുടെ അനുവാദത്തിനു വേണ്ടി കത്ത് നിൽക്കാതെ സ്നാനപെട്ടവർ

 ഇഇന്നു പലരും മാനുഷിക ഭയം കൊണ്ട് സ്നാനപ്പെടാൻ വിമുഖത കാണിച്ചു ഭീരുക്കൾക്കായി ഒരുക്കിയിരിക്കുന്ന നിത്യ നരകത്തിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ് . വെളിപാട് 21 / 8.കുടുംബങ്ങളുടെയോ പാരമ്പര്യ സഭ നേതാക്കന്മാരുടെയോ നാട്ടുകാരുടെയോ അനുവാദം വാങ്ങി സ്നാനപെടുവാൻ കഴിഞ്ഞുവെന്നു വരില്ല കർത്താവിന്റെ കല്പനകൾ അനുസരിക്കുമ്പോൾ മനുഷ്യന്റെ വീട്ടുക്കാർ തന്നെ അവനു ശത്രുക്കളാകുമെന്നു ബൈബിൾ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ് . മത്തായി 10 / 34 -38

ആകയാൽ പൗലോസ് പറഞ്ഞത് പോലെ ജഡരക്തങ്ങളോട് അനുവാദം ചോദിക്കാതെ ദൈവേഷ്ടം നിവർത്തിക്കുക . ഗലാത്യർ 1 :16

പ്രിയ  സഹോദരാ ,സഹോദരി  താങ്കളെ  മുറിപ്പെടുത്താനോ  തർക്കിക്കുവാനോ  അല്ല  ഇതു  എഴുതിയത് !
സ്നാനം  കർത്താവിന്റെ കല്പ നയാണ്  അനുസരിച്ചില്ലേൽ  നരകത്തിൽ  പോകേണ്ടി  വരും  താങ്കളുടെ  ആത്മാവ്  നശിച്ചു  പോകാതിരിക്കുവാൻ മനസാന്തര  പെട്ടു   സ്നാനം ഏൽക്കുക .
പ്രവൃത്തികൾ 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
 
ദൈവം  അനുഗ്രഹിക്കട്ടെ
Print Friendly, PDF & Email

Menu

Translate:

Translate »