സമൃദ്ധിയുടെ സുവിശേഷം ആധുനിക ഗോല്യാത്തോ ?

Help us to spread

കർത്താവിന്റെ പ്രാവിനെ പന്നികൾ ആക്കുന്ന സമൃദ്ധിയുടെ സുവിശേഷത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് രക്ഷിക്കപ്പെട്ടവർക്ക് ധാരണ ഉണ്ടാക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായി ഇത് എഴുതുന്നു. പാട്ടുകാരൻ പാടിയതുപോലെ നാടുവിട്ടു, വീടുവിട്ടു, നാമേധയ കൂട്ടം വിട്ടു കാഠിന്യമായ ശോധനയിൽ യാനം ചെയ്ത ഒരു കൂട്ടം വിശ്വാസികൾ സ്വർഗ്ഗത്തിൽ കൂടി ഒന്നായി വാഴാം എന്ന പ്രത്യാശയോടെ ഇരിക്കുമ്പോൾ തന്നെ ശത്രുവായ പിശാച് അവരെ ദുരുപദേശം" എന്ന തന്ത്രങ്ങളാൽ തന്റെ കൈപ്പിടിയിൽ ഒതുക്കി നരക കവാടത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. ഇതു തിരിച്ചറിയാതെ ഒരുകൂട്ടം ജനങ്ങൾ ദൈവദാസന്മാർ എന്ന് വിളിക്കപ്പെടുന്ന ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കലുടെ ദുരുപദേശം" എന്ന മായം കലർന്ന പാൽ കുടിച്ച്മദോമത്തൻമാരായി നാശത്തിലേക്ക് കുതിക്കുന്നു. സാത്താന്റെ ഈ കുതന്ത്രങ്ങളെ കുറിച്ച് ദൈവസഭയ്ക്ക് ബോധ്യം വരുത്തുക എന്ന ഉദ്ദേശത്തോടെ ദൈവാത്മാ പ്രേരിതമായി ഇത് എഴുതിയിരിക്കുന്നു.

സമൃദ്ധിയുടെ സുവിശേഷം എന്നാൽ എന്ത്?

ദൈവത്തിന്റെ ജീവനുള്ള സത്യവചനത്തെ മറ്റൊരു ആത്മാവിനാലും മറ്റൊരു യേശുവിനാലും" കോട്ടി കളഞ്ഞു ഉയരത്തിൽ ഉള്ളത് ചിന്തിപ്പി ക്കാതെ, നശ്വരമായ ഈ ഭൂമിയുടെ ഭൗതിക നന്മകളിൽ മേലുള്ള സമൃദ്ധിയെക്കുറിച്ച് പഠിപ്പിക്കുന്ന മറ്റൊരു സുവിശേഷമാണ് സമൃദ്ധിയുടെ സുവിശേഷം. ( 2 കൊരിന്ത്യർ 11: 4, ഗലാത്യർ 1: 8, 9 അപ്പോസ്തോല പ്രവർത്തികൾ 20 :30)മറ്റൊരു സുവിശേഷത്തെ കുറിച്ച് ബൈബിൾ വ്യക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട് .ദൈവവചനത്തിന്റെ സത്യം ഗ്രഹിക്കുവാൻ ഇഷ്ടമില്ലാത്തവർക്ക് ന്യായവിധി വരേണ്ടതിന് ദൈവം തന്നെയാണ് വ്യാജആത്മാവിനെ അയക്കുന്നത്.

2 തെസ്സലൊനീക്യർ2:11 സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു2:12 ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.

സാത്താനും തന്റെ ദൂതന്മാരും ,ദുരാത്മാവിനാൽ നടത്തപ്പെടുന്ന ഒരു കൂട്ടം ദൈവദാസന്മാർ എന്ന പേരിൽ അറിയപ്പെടുന്ന ചില വ്യക്തികളിലൂടെ തങ്ങളുടെ കോട്ടകളെ ശക്തമാക്കുന്നു. ഇങ്ങനെയുള്ളവർ ദൈവമക്കളുടെ ഇടയിൽ നിന്നുതന്നെ എഴുന്നേൽക്കുന്നതിനാൽ ആത്മ വിവേചനം" എന്ന വരം തിരിച്ചറിയേണ്ടതിനായി അത്യന്താപേക്ഷിതമാണ്‌. കാരണം , ബൈബിൾ പറയുന്നു.

  • പ്രവൃത്തികൾ 20:30 ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്ക്കും.
  • ഗലാത്യർ 1:8 എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
  • 2 കൊരിന്ത്യർ 11:4 ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം.
  • 2 പത്രൊസ് 2:1 എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.2:2 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.2:3 അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.
  • റോമർ16:17 സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.16:18 അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.

സമൃദ്ധിയുടെ സുവിശേഷത്തിലേക്ക് ആകർഷിക്കപ്പെടുന്നതെങ്ങനെ?

പാവപ്പെട്ടവരും അത്ഭുതങ്ങളും

പാവപ്പെട്ടവർ ആണ് കൂടുതലായും ഇത്തരം ദുരുപദേശങ്ങളിലേക്ക് ആകർഷിക്കപ്പെടുക. കാരണം അവരുടെ കഷ്ടത ചൂഷണം ചെയ്യപ്പെടുന്നു. സ്വന്തം മതാനുഷ്ഠാനങ്ങളും ജീവിതരീതികളും മറ്റ് ഭൗതിക നന്മകൾ ലഭിക്കുന്നതിനുവേണ്ടി മാറ്റുവാൻ ഇക്കൂട്ടർ നിർബന്ധിക്കപ്പെടുന്നു. വലിയ സാമ്പത്തിക നേട്ടം ഉണ്ടായതും, കടം മാറിയതും ആയ അനുഭവങ്ങൾ, രോഗ സൗഖ്യത്തിന്റെയും ഭൂത ശാന്തിയുടെയും പ്രസംഗങ്ങൾ ,ഭൂത ശാന്തിയുടെയും, ജീവിതത്തിൽ സമൃദ്ധി വന്നതിന്റെയും സാക്ഷ്യങ്ങൾ എല്ലാം ഇക്കൂട്ടരെ ഇത്തരം സുവിശേഷത്തിലേക്ക് കാന്തം പോലെ നയിക്കുന്നു. യേശുക്രിസ്തുവിന്റെ സമയത്തും അത്ഭുതങ്ങളുടെ പുറകെ അപ്പം തിന്നാൻ മാത്രമായി ഒരു കൂട്ടം ജനം വന്നിരുന്നു. പക്ഷേ കർത്താവിന്റെ ഉപദേശം കേട്ടപ്പോൾ ഇത്" കഠിന ഉപദേശം" എന്ന് പറഞ്ഞ് പിന് മാറി പോകുകയാണ് ചെയ്തത് . കൃസ്ത്യാനിത്യത്തിൽ നിന്ന് പിന്മാറി പോകുന്നവരിൽ ഏറിയ പങ്കും ഇത്തരം ആളുകളാണ്‌. അവരെക്കുറിച്ച് പൗലോസ് ഇങ്ങനെ പറഞ്ഞു,

ഫിലിപ്പിയർ 3:18 ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോൾ കരഞ്ഞുംകൊണ്ടു പറയുന്നു.3:19 അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു.

വചന പരിജ്ഞാനത്തിന്റെ കുറവ്

ഇന്ന് ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെടുന്ന പലരിലും ക്രിസ്തു" ഉള്ളിൽ ഇല്ലാത്തതിനാൽ ശരിയായ വചന പരിജ്ഞാനം ഇല്ല. ഇത് അവരെ ആത്മീക അഞ്ജതയിലേക്കും ദുരുപദേശ കൾട്ട് ഗ്രൂപ്പ്കളിലേക്കും നയിക്കുന്നു. പലപ്പോഴും ഇക്കൂട്ടർ വചനം പഠിപ്പിക്കുവാൻ തയ്യാറാകുന്നില്ല എന്നത് വസ്തുതയാണ്. തങ്ങൾക്ക് എല്ലാം അറിയാം എന്ന ഭാവം തന്നെ അവരെ അപകടത്തിലേക്ക് നയിക്കും. എന്നാൽ മറ്റു ചിലരാകട്ടെ ശരിയായ വചനം പഠിക്കുവാൻ മനസ്സിലാതെ നേതാക്കന്മാരുടെ വാക്കുകളെ അന്ധമായി അനുസരിക്കുന്നു.

  • സദൃശ്യവാക്യങ്ങൾ 14:15 അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.
  • മത്തായി 22:29 അതിന്നു യേശു ഉത്തരം പറഞ്ഞതു: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.

വിരസമായ ആരാധനാരീതികൾ

ഇന്ന് പലരും തങ്ങളുടെ സഭകളിലെ ആരാധനാ രീതികളിൽ മടുത്തു ഒരു മാറ്റത്തിനായി കാംക്ഷിക്കുന്നവർ ആണ്. സഭയിലെ ദൈവദാസൻ മാരുടെ പ്രസംഗങ്ങളുടെ ആവർത്തന വിരസതയും ദൈവവചനം ശുശ്രൂഷിക്കുന്നവരുടെ എണ്ണത്തിലുള്ള കുറവും പുതിയ മരുപച്ച തേടി പോകുവാൻ ആടുകളെ നിർബന്ധിക്കുന്നു. മാത്രമല്ല വ്യത്യസ്ത അനുഭവങ്ങൾ ആയ വിശുദ്ധ ചിരി, വിശുദ്ധ ഡാൻസ്, ഭൂത ശാന്തി, പ്രവചന ശുശ്രൂഷകൾ, ക്രെഡിറ്റ് കാർഡ് നമ്പറും മൊബൈൽ നമ്പറും പാസ്പോർട്ട് നമ്പറും പേരും വിളിച്ചു പറയുന്ന ശുശ്രൂഷകൾ, ലോകത്തിൽ ഉന്നതൻ ആക്കാം എന്നുള്ള മോഹന വാഗ്ദാനങ്ങൾ ഇവയെല്ലാം വിശ്വാസികളെ തങ്ങളുടെ പ്രാദേശിക സഭ വിട്ട് ദുരുപദേശക്കാരെയും വ്യാജ ആത്മാവ് വ്യാപരിക്കുന്നവരുടെയും പിന്നാലെ പായുന്നതിന് പ്രേരിപ്പിക്കുന്നു.

കുട്ടികൾക്കും യുവജനങ്ങൾക്കും ഉള്ള പ്രോത്സാഹന കുറവ്

ഇന്നത്തെ പല സഭകളിലും കുട്ടികൾക്കും യൗവനക്കാർക്കും വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ല. യൗവനക്കാർ പലരും പഴയ തലമുറക്കാരുടെ രീതികളെയും കാഴ്ചപ്പാടുകളെയും പഴഞ്ചൻ എന്ന് എണ്ണുകയും ന്യൂജനറേഷൻ ഉപദേശകരുടെ ആധുനിക രീതികളെയും പരിഷ്ക്കാരങ്ങളെയും വിലമതിക്കുകയും ചെയ്യുന്നു. അവരുടെ ആധുനിക സംഗീതോപകരണങ്ങളും വേർപാട് വേണ്ട എന്ന ഉപദേശവും യൗവ വനക്കാരെ മായാവലയത്തിൽ ആക്കി നാശത്തിലേക്ക് നയിക്കുന്നു.

മീഡിയയുടെ വർദ്ധനവ്

ഇന്ന് സോഷ്യൽ മീഡിയ യുടെ വർദ്ധനവ് (ഫെയ്സ് ബുക്ക് , വെബ്സൈറ്റ് ,യൂട്യൂബ് ചാനലുകൾ, ടിവി ചാനലുകൾ വാട്സ്ആപ്പ് )കള്ള പ്രവാചകൻ മാരുടെ അത്ഭുതപ്രവർത്തികൾക്ക് കൂടുതൽ പ്രചാരണം നൽകുന്നു.

കൂടുതൽ എണ്ണം ഉള്ളിടത്ത് ആത്മീയം കൂടുമെന്ന ധാരണ

ഇന്ന് പല ന്യൂജനറേഷൻ സഭകളിലും ആളുകളുടെ കുത്തൊഴുക്കാണ്‌. തങ്ങളുടെ സഭകളിലെ ആളുകളുടെ എണ്ണം പറഞ്ഞ് കൂടുതൽ ആത്മീയത ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ജനത്തെ ആകർഷിക്കുന്നു .പക്ഷേ നമ്മുടെ ശ്രേഷ്ഠനായ കർത്താവ് പറഞ്ഞത്

ലൂക്കോസ് 12:32 ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.

അതുകൊണ്ടുതന്നെയാണ് സ്വർഗ്ഗത്തിലേക്ക് പോകുന്നവരുടെ എണ്ണം കുറവും നരകത്തിലേക്ക് പോകുന്നവരുടെ എണ്ണം കൂടുതൽ എന്നു മുൻകൂട്ടി പറഞ്ഞത്.( മത്തായി 7 :13, 14 )ആളുകൾ കൂടുന്നിടതാണ് ദൈവപ്രസാദം കൂടുതൽ എന്ന് തറപ്പിച്ച് പറയണമെങ്കിൽ ദൈവത്തിന് നോഹയുടെ പെട്ടകത്തിൽ എട്ടുപേരെ കാൾ പ്രസാദം പുറമേ നശിച്ചു പോയവരോട് ആണെന്ന് പറയേണ്ടി വരും. മാത്രമല്ല, കനാൻ ദേശത്തു എത്തിയത് വെറും രണ്ടു പേർ മാത്രമാണ്. സോദോംഗൊമോറ യിൽ നിന്നും രക്ഷപ്പെട്ടവരും എണ്ണത്തിൽ കുറവാണ് വെറും മൂന്നു പേർ.യേശു കർത്താവിന് ആളുകളുടെ എണ്ണത്തിൽ അല്ല കാര്യം, മറിച്ച് മനോഭാവത്തിലാണ്. അപ്പം തിന്നാൻ 5000 പേർ വന്നിരുന്നുവെങ്കിലും മാർക്കോസി ന്റെ മാളികയിൽ കൂടി വന്നത് വെറും 120 പേരാണ്. മാത്രമല്ല , കർത്താവ് ഒരിക്കലും എണ്ണത്തെ നോക്കിയിരുന്നില്ല എന്നതിന് തെളിവാണ് ചുവടെയുള്ള വാക്യം.

മത്തായി 20:18 രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.”

സമൃദ്ധിയുടെ സുവിശേഷക്കാരെ എങ്ങനെ തിരിച്ചറിയാം?

  • ദൈവനാമ മഹത്വത്തിനെക്കാൾ സ്വന്തം നാമ മഹത്വത്തിനായി സുവിശേഷവേല ചെയ്യുന്നു.
  •  കർണ്ണ രസമാകുമാറു സ്വന്തം മോഹങ്ങൾക്ക് ഒത്തവണ്ണംഉപദേശിക്കുന്നു..(കേൾവിക്കാരുടെ മോഹങ്ങൾക്ക് ഒത്തവണ്ണം ആണ്  ഉപദേശിക്കുന്നു. )പഥ്യ ഉപദേശം പൊറുക്കുന്നില്ല. ( ഉദാഹരണം കാർ, വിസ, വിവാഹം, അഡ്മിഷൻ, വിദ്യാഭ്യാസം തുടങ്ങിയ ഭൗതിക വിഷയങ്ങൾ മാത്രം)2 തിമോത്തിയോസ്4: 2, 3
  • പത്രോസ് പ്രസംഗിച്ചു കേൾവിക്കാർക്ക് കുത്തു കൊണ്ട് മാനസാന്തരപ്പെട്ടത്പോലെ ഇവരുടെ പ്രസംഗങ്ങളിൽ നടക്കുന്നില്ല, മറിച്ച് സന്തോഷിക്കുകയും പ്രശംസിക്കുകയും മാത്രം ചെയ്യുന്നു. അപ്പോസ്തല പ്രവർത്തികൾ 2: 37
  • യേശുവിന്റെ ഉപദേശം കേട്ട് അത് കഠിന ഉപദേശം" എന്ന് പറഞ്ഞു ആളുകൾ പിരിഞ്ഞു പോയത് പോലെ ഇവരുടെ ഉപദേശം കേട്ട് ആരും പിന്മാറില്ല, മറിച്ച് ആനന്ദ നൃത്തമാടി വരാത്തവരെ കൂടി വിളിച്ചുകൊണ്ട് വരാൻ നോക്കും.സത്യ ഉപദേശം പറഞ്ഞു ആളുകളെ പാപ ബോധത്തിലേക്ക് നയിക്കില്ല.
  • പാപ ബോധം ഉണ്ടാകണം എന്ന് പൊതുവായി ഉപദേശിച്ചാൽ തന്നെ, ഏതെല്ലാം പാപങ്ങൾ ഉണ്ട് അത് മനുഷ്യനെ എങ്ങനെ നശിപ്പിക്കുന്നു എന്ന് പറയുകയില്ല.
  • കേൾവിക്കാരുടെ മരിച്ചു കിടക്കുന്ന ആത്മാവിനെ തൊട്ടു പ്രസംഗിക്കില്ല. മറിച്ച് വികാരങ്ങളെ ഉണർത്തുന്നു.
  • സ്നേഹിക്കുന്ന, ആശ്വസിപ്പിക്കുന്ന യേശുവിനെക്കുറിച്ച് എപ്പോഴും പ്രസംഗിക്കുന്നു. എന്നാൽ വീശുമുറം കയ്യിലുള്ള പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളയുന്ന, ശിക്ഷിക്കുന്ന യേശുവിനെക്കുറിച്ച് പറയാതിരിക്കുകയും ചെയ്യുന്നു. മത്തായി 3: 12
  • അപ്പോസ്തോലന്മാരുടെ പോലെ ഭയപ്പെടുത്തുന്ന പ്രസംഗങ്ങൾ ഇല്ല (പാപ ബോധത്താൽ) മറിച്ച് ഭയപ്പെടേണ്ട ആവശ്യമേയില്ല എന്ന് പ്രസംഗിക്കുന്നു)
  • തങ്ങളെ വിമർശിക്കുന്നവരെ അസൂയ ക്കാർ എന്നും പരീശന്മാർ എന്നുംമുദ്രകുത്തുന്നു, ഒപ്പം യേശു കപടഭക്തിക്കാരെ രൂക്ഷമായി വിമർശിച്ചതും മറന്നുകളയുന്നു.
  • ഏറ്റവും പ്രധാനപ്പെട്ട ബൈബിൾ ഉപദേശങ്ങൾ അറിയിക്കാതി രിക്കുന്നു.അവ താഴെ കൊടുത്തിരിക്കുന്നു
  • പാപം
  • നീതി
  • ന്യായ വിധി
  • യേശുക്രിസ്തുവിന്റെ രണ്ടാം വരവ്
  • വിശുദ്ധജീവിതം
  • നരകം
  • സ്വർഗ്ഗം
  • ആത്മാവിന്റെ ഫലം
  • സ്വയം ത്യജിക്കൽ
  • ക്രൂശ് എടുക്കൽ
  • ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിക്കുക
  • രക്ഷ.
  • ഇത്തരക്കാർ കൂടുതലായി പ്രസംഗിക്കുന്ന വിഷയങ്ങൾ
  • അഭിഷേകം
  • വലിയ അഭിഷേകം
  • കൃപാവരങ്ങൾ
  • സാത്താൻ ചെയ്ത പ്രവർത്തികൾ 50 തവണ പറഞ്ഞാൽ യേശു ചെയ്തത് രണ്ടുതവണയെ പറയൂ..
  • വിശ്വസിച്ചാൽ എല്ലാം കിട്ടും ,(ഉദാഹരണം 85 തവണ ഞാൻ ഫ്ലൈറ്റിൽ കയറി നിങ്ങളും വിശ്വസിച്ചാൽ നിങ്ങൾക്കും കയറാൻ പറ്റും.)
  • പിടിച്ചു വച്ച് പ്രാർത്ഥിക്കുക
  • ഭൗതിക വിഷയങ്ങൾ ഉപവസിച്ചു നിരാഹാരസത്യാഗ്രഹം ഇരുന്ന് കർത്താവിൽ നിന്ന് വാങ്ങിക്കുക
  • അത്ഭുതം
  • വിടുതൽ
  • രോഗസൗഖ്യം
  • ബന്ധനം അഴിക്കൽ
  • അനുഗ്രഹം ഒഴുക്കൽ,
  • വിജയം
  • വിവാഹം
  • ശത്രുസംഹാരം
  • വിശുദ്ധ ചിരി
  • വിശുദ്ധ ഛർദി
  • ആത്മമഴ
  • തീ
  • കർത്താവ് തേജസ്സോടെ ഹോളിൽ നടക്കുന്നു
  • ആരാധിച്ചാൽ വിടുതൽ
  • ബന്ധനം അഴിയും
  • ഭൗതികനന്മകൾ കിട്ടിയ അത്ഭുത സാക്ഷ്യങ്ങൾ,
  • ആത്മ നിറവ്
  • ബാധ
  • ഭൂതം.
  • വചനത്തെ ഹാസ്യം കലർത്തി പറ ഞ്ഞു, കോമാളിത്തരം കാണിച്ച് ശ്രോതാക്കളെ ചിരിപ്പിക്കുന്നു. (കർത്താവിന്റെയും അപ്പോസ്തോലന്മാരുടെയും ഉപദേശം കേട്ട് ആരും ചിരിച്ചില്ല, മറിച്ച് കരയുകയോ ദേഷ്യപെടുകയോ ആണ് ചെയ്തത്).
  • എപ്പോഴും ആശ്വാസവാക്കുകൾ പറയുന്നു, ആത്മീക വർദ്ധനവിനായി ഒന്നും പറയുന്നില്ല താനും. (പക്ഷേ കർത്താവ് പറഞ്ഞു ഇപ്പോൾ കരയുന്നവർ ആയ നിങ്ങൾ സന്തോഷിക്കും, ഇപ്പോൾ സന്തോഷിക്കുന്നവർ ആയ നിങ്ങൾ കരയും. ലാസർ തന്റെ ജീവ കാലത്തു തിന്മയും പിന്നെ പറുദീസായും ധനവാൻ ജീവ കാലത്തു നന്മയും പിന്നെ യാതനാ സ്ഥലവും പ്രാപിച്ചു എന്ന് ഓർക്കുക. ലൂക്കോസ് 16 )
  • ലോക മോഹങ്ങളിലേക്കിറങ്ങുന്ന (ഫാഷൻ, സിനിമ, സോഷ്യൽ മീഡിയകളുടെ അനാവശ്യ ഉപയോഗം, ആഡംബരം,……… )വിശ്വാസികളെ ശകാരിക്കുന്നില്ല, ( യാക്കോബ് 4:4 വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു. ) മറിച്ച് അത് ദൈവത്തിൽ നിന്നുള്ള അനുഗ്രഹം ആണ് എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു.
  • ലോകത്തിലെ കൂട്ടുകാരിൽ നിന്ന് വേർപാട് പാലിക്കാതെ ആത്മീകത വിട്ടു , ലോകത്തിലെ അധികാരികളോട് ഉള്ള ഭക്ഷണം, താമസം, ശ്രേഷ്ഠകര മെന്ന് കണ്ടു അവർ തങ്ങൾക്കു നൽകിയ മാനത്തെ സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിക്കുന്നു. ലോകം തനിക്ക് സ്വന്തമായതിനെ സ്നേഹിക്കുന്നുവെന്ന ബൈബിൾ വചനം മറന്നുകളയുകയും ചെയ്യുന്നു.

സമൃദ്ധിയുടെ സുവിശേഷക്കാർ കേൾവികാരിലേക്ക് പകർത്തുന്ന പാപങ്ങൾ

1.ദ്രവ്യാഗ്രഹം

ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങൾക്കും കാരണം എന്ന് പറയുമ്പോഴും( 1 തിമോത്തിയോസ് 6 :10) വിശ്വാസികൾ സമൃദ്ധിയുടെ സുവിശേഷകാരുടെ വലയിൽ അകപ്പെട്ട് വിശ്വാസം വിട്ടുഴന്നു ബഹു ദുഃഖങ്ങൾക്കു അധീനർ ആയി തീരുന്നു. മത്സ്യത്തെ ഇരയിട്ടു പിടിച്ചു കൊണ്ടു പോകുന്നത് പോലെ വിശ്വാസികളുടെ ജോലി ,വിവാഹം ,ബിസിനസ്, പഠനം, ആരോഗ്യം എന്നീ മേഖലകളിലുള്ള ദുരവസ്ഥ ചൂഷണം ചെയ്തു , അതിന്മേൽ വലിയ മാറ്റം വരുമെന്ന് പറഞ്ഞ് ദ്രവ്യാഗ്രഹത്തിലേക്കും മറ്റ് ലോക മോഹങ്ങളിലേക്കും നയിക്കുന്നു. യേശുക്രിസ്തു ഒരിക്കലും പറഞ്ഞില്ല വീടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ സാമ്പത്തിക പ്രതിസന്ധി ഉള്ളവർ എന്റെ അടുക്കൽ വരട്ടെ“. യേശു പാപികളെ തേടി വന്നു .മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ എന്നോ പറഞ്ഞു അതോടു കൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും എന്നും പറഞ്ഞു മത്തായി 6:33. യേശു തന്റെ പിന്നാലെ വരുന്നവരോട് എല്ലാ ഭൗതിക നന്മകളെയും ലഭിക്കും എന്നല്ല പറഞ്ഞത് പകരം നിത്യജീവൻ ആണ് വാഗ്ദത്തം ചെയ്തത്.

  • ലൂക്കോസ് 12:15 പിന്നെ അവരോടു: “സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; ഒരുത്തന്നു സമൃദ്ധിഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു” എന്നു പറഞ്ഞു.
  • ലൂക്കോസ് 14:26 എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയുംകൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.
  • ലൂക്കോസ് 14:33 അങ്ങനെ തന്നേ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.

ഇന്ന് പലരും ഇത്തരം പ്രസംഗകരുടെ വാചാലതയിൽ കുടുങ്ങി ,വിശ്വാസത്തിലേക്ക് വരുന്നത് യേശുവിന്റെ കണ്ണിലേക്ക് നോക്കി അല്ല മറിച്ച് കരങ്ങളിൽ നിന്ന് വല്ലതും കിട്ടുമോ എന്ന് കരുതിയാണ്." പെണ്ണിനെ വേണ്ട സ്ത്രീധനം മാത്രം മതി എന്ന മനോഭാവം ആണുള്ളത്.മറ്റു ദൈവങ്ങളിൽ നിന്ന് ലഭിക്കാത്ത നന്മകൾ യേശുവിൽ നിന്ന് ലഭിച്ചു എന്നതു മാത്രമാണ് മുതൽക്കൂട്ട് എന്ന് നിസംശയം പറയാം.. ഇവിടെ പാത" മാത്രമേ മാറുന്നുള്ളൂ ലക്ഷ്യം മാറുന്നില്ല നിത്യജീവൻ മാത്രം ലക്ഷ്യമാക്കി വരുന്നവർ മാത്രമാണ് യേശുവിന്റെ യഥാർത്ഥ ശിഷ്യന്മാർ.

2.അധികാരമോഹം

സമൃദ്ധിയുടെ സുവിശേഷകാർ ഇന്നത്തെ ജനത്തെ അധികാര മോഹത്തിലെക്ക് നയിക്കുന്നു. വിശ്വാസികൾ ആയിരിക്കുന്ന ദേശം ലോകത്തിന്റെ മുൻപിൽ ആദരിക്കപ്പെടുവാൻ പോകുകയാണെന്നും അവർ ആയിരിക്കുന്ന ജോലി, കുടുംബം, ശുശ്രൂഷ ഇവയിൽ വലിയ കയറ്റങ്ങൾ ലഭിക്കുവാൻ പോകുകയാണെന്നും രാജ്യത്തിന്റെ ബിസിനസ് മുഴുവൻ വിശ്വാസികളുടെ കൈകളിൽ എത്താൻ പോകുകയാണെന്നും പറഞ്ഞു അധികാരമോഹം" എന്ന കൊടും പാപം കേൾവികക്കാരിലേക്കു പകർത്തുന്നു .തന്നെ വീണു നമസ്കരിച്ചാൽ ലോക മഹത്വം തരാം എന്ന് പറഞ്ഞത് സാത്താനാണെന്നു വിശ്വാസികൾ എന്നു പറയപ്പെടുന്ന സമൂഹം മറന്ന് പോകുന്നു .(മത്തായി 4 )

.മത്തായി 4 : 9 ലോകം തനിക്ക് സ്വന്തം ആയതിനെ ആണ് സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നത് (യോഹന്നാൻ 15 /19 )ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേലിന്റെ കാര്യം ശ്രദ്ധിച്ചാൽ സകല ലോകവും അവരെ പകക്കുകയല്ലയോ ?എന്റെ നാമം നിമിത്തം സകലരും നിങ്ങളെ പകക്കും .( മത്തായി 10/ 22 )

ദൈവമക്കൾക്ക് ഭൂമിയിൽ നിന്ദയും പരിഹാസവും മാത്രമാണ് കൂട്ടുകാർ.

  • 1 കൊരിന്ത്യർ 4:9 ഞങ്ങൾ ലോകത്തിന്നു, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കൂത്തുകാഴ്ചയായി തീർന്നിരിക്കയാൽ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.4:13 ഞങ്ങൾ ലോകത്തിന്റെ ചവറുപോലെയും ഇന്നുവരെ സകലത്തിന്റെയും അഴുക്കായും തീർന്നിരിക്കുന്നു.

3 .നിഗളം

ദൈവം ഏറ്റവും വെറുക്കുന്നതും ഒരാൾക്ക് സ്വയമേ മനസ്സിലാക്കുവാൻ പ്രയാസമുള്ളതും ആയ ഒരു പാപമാണ് നിഗളം.സമൃദ്ധിയുടെ സുവുശേഷക്കാർ വിശ്വാസികളെയും ശുശ്രൂഷകാരെയും വാനോളം പുകഴ്ത്തി അവരെ അഹങ്കാരികൾ ആക്കി മാറ്റുന്നു .ദൈവം പറയുന്നു

  • സദൃശ്യവാക്യങ്ങൾ 25:14 ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ മഴയില്ലാത്ത മേഘവും കാറ്റുംപോലെയാകുന്നു.

  • കൂട്ടുകാരൻ മുഖസ്തുതി പറയുന്നവൻ തന്റെ കാലിന് ഒരു വല വിരിക്കുന്നു. സദ്ര്യസ്യവാക്യങ്ങൾ 29/5 ഈ നിഗളത്തിന്റെ പരിണിതഫലമായി ദൈവം ശൗലിനു ദുരാത്മാവ് അയച്ചതുപോലെ

    1 ശമുവേൽ 16 :14 വിശ്വാസികളും ശുശ്രൂഷകരും പരിശുദ്ധാത്മാവ് എന്ന് തെറ്റിദ്ധരിച്ച് ദുരാത്മാവിൽ അന്യഭാഷ പറയുകയും പ്രവചക്കുകയും മറ്റ് ആത്മീക വിവരങ്ങൾ പ്രകാശിപ്പിക്കുകയും ചെയ്യുന്നു .ഇത് തിരിച്ചറിയാതെ ഇവരെ സമീപിക്കുന്നവർയ്ക്കും ഇതേ വ്യാപാരം ഉണ്ടാകുന്നു

പണ്ടൊക്കെ ഇസ്രയേൽ മക്കളെ ശത്രുവായ ഗോലിയാത്ത് മലഞ്ചെരുവിൽ ഇരുന്നാണ് വെല്ലുവിളിച്ചത് , എന്നാൽ ഇന്ന് ഗോലിയാത്ത് എന്ന സാത്താൻ പുൾപിറ്റിൽ കയറിനിന്ന് "സമൃദ്ധിയുടെ സുവിശേഷം എന്ന് വാളും ദുരാത്മാവ് എന്നാ പടച്ചട്ട യുമായി "വെല്ലുവിളി ക്കുമ്പോൾ മണവാട്ടി സഭ അത് തിരിച്ചറിയാതെ ഹല്ലേലുയ്യാ പറഞ്ഞു സ്വീകരിക്കുന്നു ഈ ഗോലിയാത്തിനെ തിരിച്ചറിയുവാനും പിടിച്ചു കെട്ടുവാനും " പരിശുദ്ധാത്മാവ് എന്ന കവണയും ആത്മാവിന്റെ ശക്തി എന്ന കല്ലുമായി "ആധുനിക ദാവീദുമാർ എഴുന്നേല്ക്കേണ്ടിയിരിക്കുന്നു!!!!!!!!!!!!
Print Friendly, PDF & Email

Menu

Translate:

Translate »